കൊയിലാണ്ടി: പത്തു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും രണ്ട്‌ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാവിൽ സ്വദേശി മേലെടുത്തുമീത്തൽ, മംഗലശ്ശേരി വീട്ടിൽ ശങ്കരൻ ( 63) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. 2019ലാണ് കേസ് ആസ്പദമായ സംഭവം. പരീക്ഷക്ക് മാർക് കുറഞ്ഞതിന്റെ ഭാഗമായി കൗൺസിലിംഗ് നടത്തിയപ്പോൾ ആണ് കുട്ടി വിവരം പുറത്തു പറയുന്നത്, കൗണ്സിലർ കുട്ടിയുടെ അമ്മയെയും സ്കൂൾ അധികൃതരെയും അറിയിക്കുക ആയിരുന്നു.