kunnamangalmamnews
വിലക്കയറ്റത്തിനെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ (STU) വിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന ജാഥ സ്വീകരണയോഗം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: വിലക്കയറ്റത്തിനും തൊഴിലാളി ദ്രോഹനയങ്ങൾക്കുമെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയന്റെ (എസ്.ടി.യു) നേതൃത്വത്തിൽ ഡിസംബർ ഒന്നിന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെയും കഞ്ഞിവെപ്പിന്റെയും പ്രചരണാർത്ഥം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന വാഹന പ്രചരണ ജാഥയ്ക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. മണ്ഡലം മുസ്ലീംലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും എസ്.ടി.യു സംസ്ഥാന സെക്രട്ടറിയുമായ വി.പോക്കറിനെ പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡന്റ് അരിയിൽ മൊയ്തീൻഹാജി ഷാൾ അണിയിച്ച് സ്വീകരിച്ചു. മുസ്ലീംലീഗ് മണ്ഡലം സെക്രട്ടറി ഒ.ഉസൈൻ, കെ.പി അബ്ബാസ്, ഒ.സലിം, ഷറഫുദ്ധീൻ, ഐ.മുഹമ്മദ് കോയ, എൻ.എം.യൂസഫ്, ശിഹാബു റഹ്‌മാൻ എരഞ്ഞോളി, എ.പി അഷ്‌റഫ്, കൃഷ്ണൻകുട്ടി, അഷ്റഫ് എന്നിവർ പ്രസംഗിച്ചു.