news
കെ.എസ് സേതുമാധവൻ സംസാരിക്കുന്നു.

കക്കട്ട്: അമ്പല കുളങ്ങരയിൽ എം.പി കുമാരൻ സ്മൃതി മന്ദിരം മുതിർന്ന സംഘ പ്രചാരകൻ എസ് സേതുമാധവൻ

ഉദ്ഘാടനം ചെയ്തു.എം.പി കുമാരന്റെ 28ാംമത് ബലിദാന ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി നിർവഹിച്ചു. സേവാ കേന്ദ്രത്തിന്റെ സഹ പ്രാന്ത പ്രചാരക് എ.വിനോദ് നിർവഹിച്ചു. വിഭാഗ് സഹസംഘചാലക് എം.കെ ശ്രീധരൻ, സി.ബാബു , ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജില്ല പ്രസിഡന്റ് വി.കെ സജീവൻ , യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ , ടി.എം പ്രശാന്ത്, പ്രമോദ്, ശശി കമ്മട്ടേരി, ബിജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.