 
ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023 - 24 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.പി.രവീന്ദ്രനാഥ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് പദ്ധതി അവലോകനം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം. ശ്രീജ സ്വാഗതവും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ ശിവപ്രസാദ് നന്ദിയും പറഞ്ഞു. വർക്കിംഗ് ഗ്രൂപ്പംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ നിർവഹണ ഉദ്യോഗസ്ഥർ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.