audiance
ജ​ന​സാ​ഗ​രം....​ ​ഒ​ന്നാം​വേ​ദി​ൽ​ ​സം​ഘ​നൃ​ത്തം​ ​കാ​ണാ​നെ​ത്തി​യ​ ​ജ​ന​ക്കൂ​ട്ടം

വടകര: കലാകൗമാരം അങ്കത്തട്ടിൽ പയറ്റിത്തെളിയുമ്പോൾ കൈയടിച്ചും കണ്ണീരണിയുമ്പോൾ തലോടിയും കടത്തനാടിന്റെ കലാഹൃദയം. നിന്നുതിരിയാൻ ഇടമില്ലാത്തത്ര തിരക്കായിരുന്നു സംഘനൃത്തം നടന്ന മുഖ്യ വേദിയായ നടനത്തിലും നാടകം അരങ്ങേറിയ അരീനയിലും . മറ്റ് 16 വേദികളിലേക്കും ജനം ഇരമ്പിയെത്തി. സ്കൂളുകൾക്ക് അവധിയായതിനാൽ കുട്ടികളും കലോത്സവ വേദികളിലേക്ക് ഒഴുകിയെത്തി.

ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിനിടെ പാട്ട് നിന്നുപോയെങ്കിലും നിറഞ്ഞ കൈയടികളുടെ കരുത്തിൽ കലാകാരികൾ ചുവ

ടുകൾ പൂർത്തിയാക്കി. ഹൈസ്കൂൾ വിഭാഗം നാടക മത്സരം പുരോഗമിക്കവെ അരീനയിൽ കാലു കുത്താനിടമുണ്ടായില്ല. പൊതുവെ നാടക കമ്പക്കാരുടെ നാടായ വടകരയിൽ വാശിയേറിയ നാടക മത്സരം വീക്ഷിക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം നാട്ടുകാരും ചേർന്നപ്പോൾ ടൗൺ ഹാൾ നിറഞ്ഞ് കവിഞ്ഞു.

രാവ് മുഴുവൻ താഴെ അങ്ങാടി ഗസലിലലിഞ്ഞു. ഇന്നലെ പുലർച്ചെ വരെ ഗസലും തുടർന്ന് അറബന മുട്ടും അരങ്ങേറി. മത്സരങ്ങുടെ ആധിക്യമാണ് നൃത്ത വേദികളിലുണ്ടായത്. ഓട്ടൻതുള്ളൽ, കുച്ചിപ്പുടി, ഭരതനാട്യം, കേരള നടനം എന്നിവ വേദിയിലെത്തി. മാപ്പിള കലാരൂപങ്ങൾക്ക് വലിയ തോതിൽ ആസ്വാദകരെത്തി. പെൺകുട്ടികളുടെ ആധിപത്യമാണ് വേദികളിൽ ദൃശ്യമായത്. ഹയർസെക്കൻഡറി വിഭാഗം പ്രസംഗ മത്സരത്തിൽ മത്സരിച്ച 18ൽ 14 പേരും പെൺകുട്ടികളാണ്. ചെണ്ടയിലും മത്സരം മുറുകി.