chenda
ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ പരിശീലകരായ സഹദേവൻ കണ്ണഞ്ചേരിയ്ക്കും മണി കണഞ്ചേരിയ്ക്കും ഒപ്പം

വടകര: മേളത്തിൽ സർവാധിപത്യം സ്ഥാപിച്ച് കൊട്ടിക്കയറുകയാണ് കോഴിക്കോട് സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറിയിലുമായി ആറ് ഇനങ്ങളിലാണ് സ്കൂളെത്തിയത് .

ഹയർസെക്കൻഡറി വിഭാഗം പഞ്ചവാദ്യത്തിൽ വിനായകിന്റെ നേതൃത്വത്തിലുള്ള സംഘവും മദ്ദളത്തിൽ എൻ.പി ആദിത്യനും സംഘവും ചെണ്ടമേളത്തിൽ ജിഷ്ണുവും സംഘവും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.

ഹൈസ്കൂൾ വിഭാഗം തായമ്പകയിൽ ശ്രീഹരിയും സംഘവും പഞ്ചവാദ്യത്തിൽ സംഗീതും സംഘവും മദ്ദളത്തിൽ അഭിരാമും സംഘവും സംസ്ഥാന കലോത്സവത്തിലേക്ക് കൊട്ടിക്കയറി. തുടർച്ചയായി മേളം ഇനങ്ങളിൽ ഈ സ്‌കൂളിനാണ്‌ വിജയം. സഹദേവൻ കണ്ണഞ്ചേരി, മണി കണ്ണഞ്ചേരി എന്നിവരാണ്‌ പരിശീലകർ.