വടകര: വൺ ഇന്ത്യ- വൺ റജിസ്ട്രേഷൻ നടപടി പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ച് ആധാരമെഴുത്ത് അസോസിയേഷൻ വടകര യൂണിറ്റ് കമ്മിറ്റി പണിമുടക്കി. വടകര സബ് റജിസ്ട്രാപ്പീസിന് മുന്നിൽ ധർണ നടത്തി. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ. രാഘൂട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാവ് അഡ്വ. ഇ.നാരായണൻ നായർ, വാർഡ് കൗൺസിലർ ടി.കെ.പ്രഭാകരൻ, ബി ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് ഗണേശൻ അറക്കിലാട്, ജില്ലാ കമ്മിറ്റി അംഗo കെ.വി.രതീശൻ , ഇ.ടി.കെ.പ്രഭാകരൻ കെ.ലില്ലി എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി സി.പ്രദീപൻ സ്വാഗതവും ടി എൻ.പ്രദീപൻ നന്ദിയും പറഞ്ഞു