കോഴിക്കോട്: മലിനജല സംസ്കരണ പ്ലാന്റിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കാന്തപുരം എ..പി.വിഭാഗത്തിന്റെ നേതാക്കൾ ഉൾപ്പെടെ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളും പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു. മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്നത് കാണിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് പറയുന്നവർ തിരുവനന്തപുരം മുട്ടത്തറയിൽ പ്രവർത്തിക്കുന്ന മലിനജല സംസ്കരണ
കേന്ദ്രത്തിന്റെ പരിസരത്ത് താമസിക്കുന്നവരുടെ ദുരിതം തീർക്കാൻ ആദ്യം തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ വി.റാസിക്, പി.ടി. മമ്മത് കോയ, ബ്രസീലിയ ശംസുദ്ധീൻ, ടി.വി. മൊയ്തീൻ കോയ, എം.പി. മനാഫ്, പി.വി.ഷിജിൽ, എൻ.വി. സുബൈർ എന്നിവർ പ്രസംഗിച്ചു. വനിതാവിംഗ് കൺവീനർ എം.എ. നജാത്ത് സ്വാഗതവും, ടി.വി.അബ്ദുള്ള കോയ നന്ദിയും പറഞ്ഞു