കോട്ടയം: വിജിലൻസ് കോട്ടയം ഓഫീസിലെ വീഡിയോ കോൺഫറൻസിംഗ് ഹാളിന്റെ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. വീഡിയോ കോൺഫറൻസിംഗ് റൂമിന്റെ ശിലാഫലകം അനാച്ഛാദനം മന്ത്രി നിർവഹിച്ചു. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, നഗരസഭാംഗം റീബാ വർക്കി, വിജിലൻസ് എസ്.പി. വി. ജി. വിനോദ്കുമാർ, ഡിവൈ.എസ്.പി വി. ആർ. രവികുമാർ എന്നിവർ പ്രസംഗിച്ചു.