മണിമല: കാറ്ററിം​ഗിന്റെ മറവിൽ ചാരായ വിൽപ്പന നടത്തിയ ആൾ പിടിയിൽ. കടയനിക്കാട് കോലൻ ചിറയിൽ കെ.എസ്. സോമൻ (65) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. നാലു ലിറ്റർ ചാരായവും 70 ലിറ്റർ കോടയും പിടികൂടി നശിപ്പിച്ചു. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ നിരക്കിലാണ് വിറ്റിരുന്നത്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, മണിമല എസ്.എച്ച്.ഒ ബി. ഷാജിമോൻ, എസ്.ഐ വിജയകുമാർ, എ.എസ്.ഐ റോബി പി. ജോസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.