വൈക്കം : തോട്ടകം സർവീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിത വിതരണ ഉദ്ഘാടനം സി.കെ.ആശ എം.എൽ.എ നിർവഹിച്ചു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മരണാനന്തര ധനസഹായ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്തും, ചികിത്സാ ധനസഹായ വിതരണം തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ.സെബാസ്​റ്റ്യനും, വായ്പ പദ്ധതി നിക്ഷേപ പദ്ധതി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മി​റ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണിയും, പച്ചക്കറിതൈ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബിയും ഉദ്ഘാടനം ചെയ്തു.