പാലാ : കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് കേന്ദ്ര സർക്കാർ അടിയറവയ്ക്കുകയാണെന്ന് ആരോപിച്ച് അഖിലേന്ത്യ കിസ്സാൻ സഭയുടെ നേതൃത്വത്തിൽ പാലാ ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ കർഷക പ്രതിഷേധ കൂട്ടായ്മ നടത്തി .എം കെ ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ നടന്ന കൂട്ടായ്മ ജില്ലാ പ്രസിഡന്റ് അഡ്വ. തോമസ് വി.ടി ഉദ്ഘാടനം ചെയ്തു. പി.കെ ഷാജകുമാർ, കെ.എസ് മാധവൻ, എം.ടി.സജി, പി.അജേഷ്, ടോമി മാത്യു, ബിജു തോമസ്, ശ്യാമള ചന്ദ്രൻ, കെ.എസ് മോഹനൻ, ആർ.വേണുഗോപാൽ, കെ.ബി.അജേഷ് എന്നിവർ പ്രസംഗിച്ചു.