വൈക്കം : കേരളപ്പിറവി ദിനത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉദയനാപുരം ഗവൺമെന്റ് യു.പി സ്‌കൂളിൽ തെങ്ങിൻ തൈ നട്ടു. നിറവ് പദ്ധതി വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളിൽ തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുന്നത്. വൈക്കത്തെ മുഴുവൻ സ്‌കൂളുകൾക്കും ആവശ്യമായ തൈകൾ ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നൽകും. ബ്ലോക്ക് പഞ്ചായത്തിന്റെ കേര നഴ്‌സറിയിൽ നാലായിരം തൈകളാണ് തയാറാക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത് പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ കെ.എസ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ.സലില, അംഗങ്ങളായ വീണ അജി, എം.കെ.റാണിമോൾ, എം.കെ.ശീമോൻ, ഒ.എം.ഉദയപ്പൻ, ജെസീല നവാസ്,സുജാത മധു, വാർഡ് മെമ്പർ രാജലക്ഷ്മി, കൃഷി അസിസ്​റ്റന്റ് ഡയറക്ടർ പി.പി.ശോഭ, കൃഷി ഓഫിസർ നീതു രാജശേഖരൻ, തൊഴിൽ ഉറപ്പ് എ.ഇ.ഗീത മനോമോഹൻ, ഹെഡ് മിസ്ട്രസ്സ് സീനത്ത് ബീവി, പി.ടി.എ പ്രസിഡന്റ് ഷിജു, അധ്യാപകരായ ഷെമീമുതിൻ, പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.