മുണ്ടക്കയം : ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 16.5 ലക്ഷം രൂപ ചെലവഴിച്ച് മുണ്ടക്കയം ബൈപ്പാസിന്റെ ഓരത്ത് പണി പൂർത്തീകരിച്ച വിശ്രമകേന്ദ്രത്തിൽ കഫ്റ്റീരിയ, വിശ്രമമുറി, ശൗചാലയം, അമ്മമാർക്കുള്ള മുലയൂട്ടൽ കേന്ദ്രം എന്നിവ ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ജിംനേഷ്യം, കുട്ടികളുടെ പാർക്ക് എന്നിവ ഉടൻ ആരംഭിക്കും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.പ്രദീപ്, ഷിജി ഷാജി, ബിൻസി മാനുവൽ, ജോമി തോമസ്, ലിസി ജിജി, കെ.എൻ.സോമരാജൻ, എം.ജി.രാജു എന്നിവർ സംസാരിച്ചു. കോൺട്രാക്ടർ നിമ്മി ജേക്കബിനെ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു.