
മുണ്ടക്കയം. അഖിലേന്ത്യ കിസാൻ സഭയുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി മുണ്ടക്കയം ബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം പി.ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി.ജെ കുര്യാക്കോസ്, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.റ്റി പ്രമോദ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ.എൻ ജെ കുര്യാക്കോസ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.കെ ശിവൻ, കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം സുനിൽ ടി രാജ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.ആർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.