കോരുത്തോട് : സി.കേശവൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ്‌ രാജേഷ് കെ.എം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.എസ്.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അനിത ഷാജി ബോധവത്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥി പ്രതിനിധി നക്ഷത്ര എസ് നാഥ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അദ്ധ്യാപക പ്രതിനിധികളായ ഉഷ സജി, സിതാര എസ് എന്നിവർ സംസാരിച്ചു.