പാലാ : അൽഫോൻസാ കോളേജും സെന്റ് തോമസ് ട്രെയിനിംഗ് കോളേജും സെന്റ് തോമസ് ഹൈസ്‌കൂളും സംയുക്തമായി ലഹരി വിരുദ്ധ ദിനാച രണം നടത്തി. വൈകിട്ട് കൊട്ടാരമറ്റം ജംഗ്ഷനിൽ അൽഫോൻസാ കോളേജ് വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങല തീർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റെജീനാമ്മ ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജിലെ കായിക താരങ്ങളും എൻ.സി.സി. കേഡറ്റുകളും ചേർന്ന് കൂട്ടയോട്ടവും നടത്തി. സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.ടോംസൺ ഫ്ലാഗ് ഒഫ് ചെയ്തു. ഫ്ലാഷ് മോബും അരങ്ങേറി.