വൈക്കം : ലഹരിവിരുദ്ധ കാമ്പയിന്റെ സമാപനം വൈവിദ്ധ്യമാർന്ന പരിപാടികളോടെ വൈക്കം ആശ്രമം സ്‌കൂളിൽ നടന്നു. എസ്.പി.സി ,റെഡ് ക്രോസ്, എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ റാലി ആകർഷകമായി. ആയിരക്കണക്കിന് കുട്ടികൾ ചേർന്ന് പടിഞ്ഞാറേ നട റോഡിൽ മനുഷ്യച്ചങ്ങല തീർത്ത് ദീപജ്വാല തെളിയിച്ചു. വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ് മുഖ് ദീപജ്വാല തെളിയിച്ചു. തുടർന്ന് കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രിൻസിപ്പൽ ഷാജി ടി കുരുവിള, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, എസ്.പി.സി സി.പി.ഒ ആർ. ജെഫിൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.പി.ബീന, പി.വി.വിദ്യ, ടി.ശ്രീനി, കെ.കെ.സാബു, സി.എസ്.ജിജി, ടി.പി.അജിത്ത്, ചിത്ര ജയകുമാർ, സീമ ബാലകൃഷ്ണൻ, അഖിൽ.എസ് തുടങ്ങിയവർ നേതൃത്വം നൽകി

അകമ്പടിയേകി കുട്ടികളുടെ ചെണ്ടമേളം

ബോധവത്കരണ റാലിയിലും ദീപ ജ്വാലയിലും അകമ്പടിയായത് സ്‌കൂൾ കുട്ടികളുടെ ചെണ്ടമേളം. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ കെ.എസ്.സൂര്യനാരായണൻ, ശ്രീഹരി രാജ്, പത്താം ക്ലാസുകാരായ കെ.ബി.ആദർശ്, അദ്വൈത് സനീഷ്, സഞ്ജയ് സുനിൽ, അഭിനവ് കൃഷ്ണ, ടി.ശിവശങ്കർ, വി.എച്ച്.എസ്.ഇ വിദ്യാർത്ഥികളായ വിഷ്ണു സന്തോഷ്, അജിൽ ഷാജി എന്നിവരാണ് മേളമൊരുക്കിയത്.