
കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി പരിപ്പ് കാരിയാലിൽ ചിറയിൽ കുഞ്ഞുമോന്റെ മകൻ ക്ലിന്റ് (36) ആണ് മരിച്ചത്. ബൈക്ക് ഗോമതിക്കവലയിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. വിവാഹത്തിന് ആറു വർഷങ്ങൾക്കുശേഷം ഉണ്ടായ മകളെ കണ്ട് കൊതിതീരും മുന്നേയാണ് മരണം. മകൾ ആരാധ്യയ്ക്ക് 40 ദിവസമാണ് പ്രായം. ഭാര്യ : നിഷ. സംസ്കാരം ഇന്ന് 3ന് ഒളശ്ശ സെന്റ് മാർക്സ് സി.എസ്.ഐ പള്ളിയിൽ.