വൈക്കം : കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ വൈക്കം ടൗൺ, നോർത്ത് യൂണിറ്റ്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിൽ മാതൃഭാഷാ ദിനം ആചരിച്ചു. തെക്കേനട ഗ്രാന്റ് മദേഴ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ദിനാചരണ സമ്മേളനം രക്ഷാധികാരി എം.ജി സോമനാഥ് ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇ.എസ്.രമേശൻ മുഖ്യപ്രഭാഷണം നടത്തി. നോർത്ത് യൂണിറ്റ് സെക്രട്ടറി എം.വിജയകുമാർ, സൗത്ത് യൂണിറ്റ് സെക്രട്ടറി പി.ആർ രാജു, ടൗൺ സെക്രട്ടറി പി.വിജയകുമാർ, ജി.മോഹൻ കുമാർ, എ.വി പുരുഷോത്തമൻ ,സി.എൻ സോമകുമാർ, വി.സുകുമാരൻ, എം.അബു എന്നിവർ പ്രസംഗിച്ചു.