കോട്ടയം : ലഹരി ഉപയോഗത്തിന്റെ ദുഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകാൻ കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 900 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും അനദ്ധ്യാപകരും സ്‌കൂൾ അങ്കണത്തിൽ ഒത്തുകൂടി അവരവരുടെ വലത് കൈപ്പത്തി വിവിധ കളറുകളിൽ മുക്കി പ്രതിജ്ഞാപത്രത്തിൽ പതിപ്പിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സീനിയർ പ്രിൻസിപ്പൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റർ വി.കെ. ജോർജ്, സ്‌കൂൾ പ്രിൻസിപ്പൽ അനിൽകുമാർ എം.എൻ., വൈസ് പ്രിൻസിപ്പൽ ബിജി ഡി. എന്നിവർ നേതൃത്വം നൽകി.