surendran

കോട്ടയം: മ്യൂസിയം ലൈംഗികാതിക്രമ കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. മന്ത്രി റോഷി അഗസ്റ്റിനും സർക്കാരിനും ഒഴിഞ്ഞുമാറാനാവില്ല. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വാക്കിൽ മാത്രമാണ്. ശബരിമല പ്രക്ഷോഭ കേസുകളിൽ എൻ.എസ്.എസിന്റെയും ബ്രാഹ്മണസഭയുടെയും ആവശ്യം ന്യായമാണ്. തിരഞ്ഞെടുപ്പിന് മുൻപ് കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാൽ ഒരു കേസും പിൻവലിച്ചിട്ടില്ല. പെൻഷൻ പ്രായ വർദ്ധന നടപ്പാക്കാൻ സാധിക്കില്ലെന്ന് മനസിലായത് കൊണ്ടാണ് പിൻവലിച്ചത്. വിഴി‌ഞ്ഞം സമരത്തിന് പിന്നിൽ മന്ത്രി ആന്റണി രാജുവാണ്. ആന്റണി രാജുവും അനിയനും വലിയ തട്ടിപ്പാണ് നടത്തുന്നത്. അനിയന്റെ ഭാര്യയുടെ പേരിൽ പണം വന്നത് ഇതിന്റെ തെളിവാണ്. ചൈന അടക്കമുള്ള ശക്തികൾ സമരത്തിന് പിന്നിലുണ്ട്.