വൈക്കം: ആൾകേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വൈക്കം താലൂക്കിന്റെ വിശേഷാൽ പൊതുയോഗം നടന്നു. താലൂക്ക് പ്രസിഡന്റ് ഐ.ജോർജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ.ശിശുപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി കെ.ഡി.വിജയൻ സ്വാഗതം പറഞ്ഞു, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി.ജോസഫ്‌ ചർച്ചയ്ക്ക്‌ നേതൃത്വം നൽകി. മിനി നാരായണൻ , അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ബാബു ചെറിയാൻ, ജില്ലാ വൈസ് പ്രസിഡന്റ് അജേഷ് പി നായർ, ജില്ലാ സെക്രട്ടറി എൻ.ജെ. ഷാജി, കെ.ജി. ഇന്ദിര, ഷാഹുൽ ഹമീദ്,, ജോർജ്‌ജോൺ , കെ.പി. മണി, പി.കെ.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.