വൈക്കം : എസ്.എൻ.ഡി.പി യോഗം 130-ാം നമ്പർ അക്കരപ്പാടം ശാഖയുടെ 93-ാം വാർഷിക പൊതുയോഗം നടന്നു. വൈക്കം യൂണിയൻ സെക്രട്ടറി അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡൻ്റ് ജി.ജയൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി എം.ആർ രതീഷ് 2021-2022 വർഷത്തെ വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും, ബഡ്ജറ്റും അവതരിപ്പിച്ചു. 46 കുടുംബാംഗങ്ങൾക്ക് അഗതി വിധവാ പെൻഷൻ വിതരണം നടത്തി. 2022 നീറ്റ് പരീക്ഷയിൽ എംബിബിഎസിന് സംസ്ഥാനത്ത് 163-ാം റാങ്ക് നേടിയ അഭിരാമിയെ ക്യാഷ് അവാർഡും മെമൻ്റോയും നൽകി ആദരിച്ചു.

പ്രസിഡന്റായി ജി ജയനെയും, സെക്രട്ടറിയായി എം ആർ രതീഷിനെയും, വൈസ് പ്രസിഡന്റായി പി സദാശിവനെയും, യൂണിയൻ കമ്മിറ്റി മെമ്പറായി എം.സി സുനിൽകുമാറിനെയും, മാനേജിംഗ് കമ്മറ്റി അംഗങ്ങളായി കെ.റ്റി ചന്ദ്രൻ, ടി.കെ ജയകുമാർ, വി.എം വിപിൻ, രഞ്ജിത് എം.ആർ, രതീഷ്, സനോജ്, ഷിബു എന്നിവരെയും തിരഞ്ഞെടുത്തു.