
കുറിച്ചി. ജാഗ്രതാ സമിതിയുടേയും കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ പി.റ്റി.എയുടേയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. സ്കൂൾ രക്ഷാധികാരി സ്വാമി കൈവല്യാനന്ദ സരസ്വതി റാലി ഫ്ലാഗ് ഓഫ് ചെയ്തു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് എ. എസ് ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രീത കുമാരി, റ്റി എസ് സലീം, ബൈജു കെ. സി, കിഷോർ ലാൽ, ജയമോൻ എന്നിവർ സന്ദേശം നൽകി. പ്രധാനദ്ധ്യാപികമാരായ അഞ്ജന എസ് സ്വാഗതവും എസ്.റ്റി ബിന്ദു നന്ദിയും പറഞ്ഞു.