കോട്ടയം: വൈസ് ചാൻസിലർമാരെ പുറത്താക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് ഒമ്പതിന് എം.ജി സർവകലാശാലയിൽ പെൻഷണേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സർവകലാശാല സംരക്ഷണദിനമായി ആചരിക്കും. രാവിലെ 11ന് പ്രതിഷേധമാർച്ചും വിശദീകരണയോഗവും സംഘടപ്പിക്കും. സർവകലാശാലകൾക്കെതിരെ ചാൻസലർ കൂടിയായ ഗവർണർ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങൾക്കെതിരെ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന എല്ലാ പൊതുപ്രക്ഷോഭങ്ങളിലും യൂണിവേഴ്‌സിറ്റി പെൻഷനേഴ്‌സ് ഫോറം പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. എൻ.ചന്ദ്രമോഹൻ,​ സെക്രട്ടറി ഡോ.കെ.ഷറഫുദീൻ എന്നിവർ അറിയിച്ചു.