വൈക്കം: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വൈക്കം ശാഖയുടെ അറുപതാം വാർഷികാഘോഷങ്ങൾ മുനിസിപ്പൽ ചെയർപേഴ്‌സൺ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. 1962ൽ പ്രവർത്തനം ആരംഭിച്ച വൈക്കം ശാഖയുടെ ആദ്യകാല ബ്രാഞ്ച് മാനേജർ കെ.എൻ.പത്മനാഭപിള്ളയെയും ലൈഫ് ഇൻഷുറൻസ് ഏജന്റുമാരെയും ലൈഫ് ഇൻഷുറൻസ് അഡ്വൈസേഴ്‌സിനെയും ചടങ്ങിൽ ആദരിച്ചു. അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പോളിസി ഉടമകൾക്കായി മെഡിക്കൽ ക്യാമ്പുകൾ, സർവ്വീസ് ക്യാമ്പുകൾ, ഇൻഷുറൻസ് അഡ്വൈസർമാർക്കായി വില്പന നൈപുണ്യ വികസന പദ്ധതികൾ തുടങ്ങിയവ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് ബ്രാഞ്ച് മാനേജർ സുനിൽരാജ് മാത്യൂസ് അറിയിച്ചു. കടുത്തുരുത്തി സാറ്റലൈറ്റ് ഓഫീസ് അസി.മാനേജർ ബിജു.ആർ. തമ്പി, വൈക്കം അസി.മാനേജർ റോബിൻ ജോസഫ്, കോട്ടയം കസ്റ്റമർ റിലേഷൻസ് ഓഫീസർ സ്റ്റാർലിൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി എൻ.ഷൈൻകുമാർ, എം.വി.വിനോദ്കുമാർ, എ.ജയകൃഷ്ണൻ, എം.വി.ജോൺ, മഞ്ജു ദേവരാജ്, ബിന്ദു.പി.ഗോപാൽ, എൻ.ഒ.ജോർജ്ജ്, ടി.ജി.ബാബു എന്നിവർ പ്രസംഗിച്ചു.