വൈക്കം : വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു. സൂപ്രണ്ട് പി.കെ.സജീവ് ഉദ്ഘാടനം ചെയ്തു. മാനേജർ സി.ഗോകുൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. അക്ഷയ് കൃഷ്ണ, ബി.ശ്രീജിത്ത്, ഹിഷാം ഹസൻ, വിഷ്ണു സുരേന്ദ്രൻ, കെ.പി.മനു, സരസ്വതി മോഹൻ, എ.ഹസീന, എം.എസ്.സുനിമോൾ എന്നിവർ പ്രസംഗിച്ചു.