rali

തലയോലപ്പറമ്പ്. തലയോലപ്പറമ്പ് ഗവൺമെന്റ് യു.പി.സ്‌കൂളിൽ ലഹരി വിരുദ്ധ സന്ദേശ പ്രചാരണ റാലി സംഘടിപ്പിച്ചു. ബസ്​റ്റാന്റിന് സമീപം ലഹരി വിരുദ്ധ സന്ദേശ പ്രചാരണ സംഘനൃത്തവും നാടകവും അവതരിപ്പിച്ചു. 'കുട്ടികൾ മുതിർന്നവരുടെ ഉപദേശങ്ങളേക്കാൾ കൂടുതൽ അവരുടെ ചെയ്തികളെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. എന്ന ആശയം ' കളിയിൽ അല്പം കാര്യം ' എന്ന നാടകത്തിലൂടെ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് രാജേഷ് ബാലികൻ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് സിബി ഏലിയാസ് ലഹരി വിരുദ്ധ സന്ദേശം നൽകി. റാലിയിലും ലഹരി വിരുദ്ധ ചങ്ങലയിലും മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.​റ്റി.എ. പ്രതിനിധികളും അണിചേർന്നു.