
മുണ്ടക്കയം.റേഷൻ ഭക്ഷ്യസാധനങ്ങൾ ജനങ്ങൾക്ക് കൃത്യമായി ലഭിക്കുന്നതിനും അനർഹമായി ബി.പി.എൽ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളത് പരിശോധിക്കുന്നതിനുമായി റേഷൻ കട തോറും വിജിലൻസ് സ്ക്വാഡ് രൂപീകരിച്ചു. വിജിലൻസ് യോഗം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു. ദിലീഷ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. റേഷനിംഗ് ഇൻസ്പെക്ടർ സജീവ് കുമാർ വിഷയ അവതരണം നടത്തി. വില്ലേജ് ഓഫിസർ ഷെരീഫ , സി വി. അനിൽകുമാർ, സെബാസ്റ്റ്യൻ ചുള്ളിത്തറ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും റേഷനിംഗ് ഇൻസ്പെക്ടർ കൺവീനറും പഞ്ചായത്ത് മെമ്പർ അംഗവുമായി മുഴുവൻ റേഷൻ കടകളിലും വിജിലൻസ് സ്ക്വാഡ് രൂപീകരിച്ചു.