മുക്കൂട്ടുതറ: മുട്ടപ്പള്ളി തിരുവള്ളുവർ ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധറാലി സ്‌കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച് നാൽപ്പതേക്കർ ജംഗ്ഷനിൽ സമാപിച്ചു. മധുമോൾ പഴയിടം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.എസ്.സതീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പി. അനിൽകുമാർ, കുഞ്ഞമ്മ, മണിയമ്മ പ്രസാദ്, ശാന്തമ്മ രാജു, പ്രഭാത്, അമ്പിളി, നിർമ്മലാ ഉണ്ണി, പ്രീതി അനിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി എന്നിവർ സംസാരിച്ചു.