പാലാ : പാലാ മുനിസിപ്പൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കേരഗ്രാമ പദ്ധതിയുടെ കേരരക്ഷാവാരം ആചരിക്കുന്നതിന്റെ ഭാഗമായി പാലാ മുനിസിപ്പൽ പ്രദേശത്തെ തെങ്ങ് കർഷകർക്ക് 5ന് രാവിലെ 10.30ന് പാലാ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ തെങ്ങുകൃഷിയെ സംബന്ധിച്ച് വിദഗ്ധ പരിശീലനം നൽകും. നാളീകേര വികസന പദ്ധതിയുടെയും കേരഗ്രാമ പദ്ധതിയുടെയും ഉദ്ഘാടനം പാലാ മുനിസിപ്പൽ ചെയർമാർ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിക്കും. തെങ്ങ് കൃഷിക്കാർക്ക് പയർവിത്ത് വിതരണവും നടത്തുമെന്ന്
കൃഷി ഓഫീസർ കമറുദ്ദീൻ അറിയിച്ചു.