കോട്ടയം: മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ കുടുംബാരോഗ്യകേന്ദ്രത്തിനായി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച ആംബുലൻസിന്റെ താക്കോൽദാനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. മീനച്ചിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ പൊന്നൂസ് പോളിനാണ് താക്കോൽ കൈമാറിയത്. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച 11 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങിയത്. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു