ചിങ്ങവനം : യുവതിയെ ആക്രമിച്ച കേസിൽ പനച്ചിക്കാട് മൂലവട്ടം എടുത്തുംകടവിൽ ലിജുമോനെ (25) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുപ്പായിക്കാട് സ്വദേശിനിയെ കൊച്ചപ്പൻ ചിറ ഭാഗത്ത് വച്ച് ആക്രമിക്കുകയായിരുന്നു. യുവതി ഇയാൾക്കെതിരെ മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം മൂലമായിരുന്നു ആക്രമണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.