പാലാ : മോഷണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പാലാ വള്ളിച്ചിറ പ്ലാത്തോട്ടത്തിൽ അലനെ (26) പാലാ പൊലീസ് അറസ്റ്റ് ചെയ്തു. 2019 മാർച്ചിൽ പാലായിലെ സ്വകാര്യ ആശുപത്രിയുടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷയിൽ നിന്ന് 23,500 രൂപയും രേഖകളും മോഷ്ടിച്ച് അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മുണ്ടക്കയത്ത് വീട് വാടകയ്ക്ക് എടുത്ത് രഹസ്യമായി താമസിക്കവെയാണ് പിടിയിലായത്. എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഒ മാരായ രഞ്ജിത്ത് സി, ജോഷി മാത്യു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.