milk

കോട്ടയം: ചെറുകിട ക്ഷീരകർഷക മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഫലമാണ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കാലിത്തീറ്റ കമ്പനിയുടെ തീറ്റകളുടെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനമെന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ലാ ചെയർമാൻ എബി ഐപ്പ് ആരോപിച്ചു. വൻകിട കമ്പനികൾക്ക് ക്ഷീരമേഖലയിലേക്ക് കടന്ന് വരാനുള്ള എല്ലാ സഹായങ്ങളും സർക്കാർ ചെയ്ത് കൊടുക്കുകയാണ്. കുറച്ച് കാലമായി തുടർച്ചയായി ഉണ്ടായ ഉല്പാദന ചെലവിലെ വർദ്ധന മൂലം നിരവധി കർഷകർ ഈ മേഖല ഉപേക്ഷിച്ചു. പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് കാലിത്തീറ്റയുടെ വില വർദ്ധിപ്പിച്ചത് ക്ഷീരമേഖലയോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.