കുമരകം: ശിവഗിരി തീർത്ഥാടന പദയാത്രാസമിതിയുടെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗം 6ന് വൈകുന്നേരം 3ന് ശ്രീകുമാരമംഗലം ദേവസ്വം തന്ത്രി മെമ്മോറിയൽ ഹാളിൽ നടക്കും. ചെയർമാൻ പുഷ്കരൻ കുന്നത്തുചിറ അദ്ധ്യക്ഷത വഹിക്കും. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ.വി പി അശോകൻ ഉദ്ഘാടനം ചെയ്യും. സമിതി സെക്രട്ടറി സലിമോൻ മുണ്ടുചിറ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ദേവസ്വം സെക്രട്ടറി കെ.ഡി സലിമോൻ, പദയാത്ര സമിതി ക്യാപ്റ്റൻ എം.എൻ ഗോപിദാസ് മാഞ്ചിറ, ട്രഷറാർ സുനിൽ കരിവേലിൽ എന്നിവർ പ്രസംഗിക്കും.