
വൈക്കം : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസയേഷൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണവും ട്രഷറിക്കു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പെൻഷൻ പരിഷ്‌കരണ കുടിശ്ശിക വിതരണം ചെയ്യുക,11 ശതമാനം ക്ഷാമാശ്വാസം വർദ്ധിപ്പിക്കുക ,മെഡി സെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന കമ്മിറ്റിയംഗം ഇ.എൻ ഹർഷകുമാർ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ.രമേശൻ , ശ്രീരാമചന്ദ്രൻ, പി.വി.സുരേന്ദ്രൻ, ലീല അക്കരപ്പാടം , കെ.കെ.രാജു , പി.വി.ഷാജി , സരസ്വതിയമ്മ എന്നിവർ പ്രസംഗിച്ചു