കോട്ടയം. വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം കോട്ടയം-ആലപ്പുഴ യാത്ര ദുരിത പൂർണമായി. മൂന്നു പ്രധാന റോഡുകളിലും അറ്റകുറ്റപ്പണിക്കായി ഒരേസമയം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതാണ് യാത്രക്കാർക്ക് ദുരിതമായത്. കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന കാൻസർ രോഗികളേയും പുതിയ പരിഷ്കാരം ദുരിതത്തിലാക്കി.

നിർമാണ പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മയുടെ പുതിയ ഉദാഹരണമാണ് ഒരേ സമയം മൂന്നു പ്രധാന റോഡുകളിലെയും വഴിതടയൽ. എ.സി റോഡ് നവീകരണം കാരണം നേരത്തെ തന്നെ ഗതാഗതക്കുരുക്കും ഇടയ്ക്കിടെ യാത്രാ നിരോധനവുമുണ്ട്. പകരം തണ്ണീർമുക്കം വഴി പോകണമെങ്കിൽ കുമരകത്ത് കോണത്താറ്റ് പാലവും പൊളിച്ചു. തിരുവല്ല വഴി പോകാമെന്ന് വച്ചാൽ തകഴി ലെവൽ ക്രോസ് അടച്ചതോടെ ആ വഴിയിലൂടെയും യാത്ര പറ്റില്ല.

എ.സി റോഡിലും പണി.

ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പ്രധാന പണികൾ നടക്കുന്നിടത്തെല്ലാം താൽക്കാലിക റോഡുണ്ടെങ്കിലും ചെറിയ വാഹനങ്ങളേ പോകൂ. തടസം അടുത്തൊന്നും മാറില്ല. എ.സിറോഡ് നവീകരണം അടുത്ത വർഷം അവസാനം പൂർത്തിയാക്കുകയാണ് ലക്ഷ്യമെങ്കിലും പണി അതു കഴിഞ്ഞും നീണ്ടേക്കും.

കോണത്താറ്റ് പാലം എന്നു ശരിയാവും.

കുമരകത്തെ കോണത്താറ്റു പാലം പണി തീരാൻ ഏഴുമാസമെങ്കിലും എടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ അതിനപ്പുറത്തേക്കും പണി നീളാം. പൊളിച്ച പാലത്തിന്റെ വശത്തുകൂടി താത്കാലികറോഡുണ്ടാക്കി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പക്ഷേ, വലിയ വാഹനങ്ങൾ തലയാഴം-കല്ലറ വഴിപോകണം. തകഴിയിലെ പണി 3 ദിവസം കൂടിയുണ്ടാകുമെന്നാണ് അറിയിപ്പ്. അതുവരെ വാഹനങ്ങൾ കഞ്ഞിപ്പാടം-ചമ്പക്കുളം-തായങ്കരി-എടത്വ റൂട്ടിൽപോകണം. ഒരു മണിക്കൂർ കൊണ്ട് എത്തേണ്ട യാത്ര കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലുമാകും.

ദുരിതം കൂടുതൽ ഇവർക്കും.

കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള ആംബുലൻസുകൾക്ക്

കുമരകം, ആലപ്പുഴ പാക്കേജ് ടൂറിസ്റ്റുകൾക്ക്,​ ബീച്ച് കാണാൻ പോകുന്നവർക്ക്