
വൈക്കം. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളും ചേർന്ന് കുട്ടികൾക്ക് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും സാമൂഹ്യ മാദ്ധ്യമ ദുരുപയോഗങ്ങളെക്കുറിച്ചും പാൻ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി ക്ലാസ് നടത്തി. സ്‌കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന യോഗം വൈക്കം മുൻസിഫ് അതീക്ക് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ അഡ്വ.എം.പി.മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഫെബ എൽമാ വർഗീസ് ക്ലാസ് നയിച്ചു. പ്രഥമാദ്ധ്യാപകൻ മനോജ് സ്വാഗതം പറഞ്ഞു. അദ്ധ്യാപകരും വക്കീലന്മാരും വക്കിൽ ഗുമസ്ഥന്മാരും ഇരുന്നൂറിലധികം ഹൈസ്‌കൂൾ വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുത്തു.