p

കോട്ടയം: 2025 ഓടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതാ വികസനം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കിഫ്ബി സഹായത്തോടെ എം.സി. റോഡ് വികസനവും പ്രധാനപ്പെട്ട 20 ജംഗ്ഷനുകളുടെ വികസനവും നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പട്ടിത്താനം-മണർകാട് ബൈപാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ര​ണ്ട് ​എ​ൻ​ജി​നി​യ​ർ​മാ​രെ​ ​സ്ഥ​ലം​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​യം​കു​ളം​-​ ​പ​ത്ത​നാ​പു​രം​ ​റോ​ഡി​ൽ​ ​അ​ടൂ​ർ​ ​മു​ത​ൽ​ ​ഏ​ഴം​കു​ളം​ ​വ​രെ​യു​ള്ള​ ​ഭാ​ഗ​ത്ത് ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തു​ന്ന​തി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​ ​ര​ണ്ട് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​എ​ൻ​ജി​നി​യ​ർ​മാ​രെ​ ​സ്ഥ​ലം​മാ​റ്റി.​ ​അ​ടൂ​ർ​ ​റോ​ഡ്സ് ​സ​ബ്ഡി​വി​ഷ​ൻ​ ​അ​സി.​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​എ​സ്.​ ​റ​സീ​ന​യെ​ ​മ​ല​പ്പു​റം​ ​എ​ൻ.​എ​ച്ച് ​ഡി​വി​ഷ​നി​ലേ​ക്കും​ ​സെ​ക്ഷ​ൻ​ ​അ​സി.​എ​ൻ​ജി​നി​യ​ർ​ ​എ​സ്.​അ​ഭി​ലാ​ഷി​നെ​ ​ക​ണ്ണൂ​ർ​ ​കെ.​ആ​ർ.​എ​ഫ്.​ബി​യി​ലേ​ക്കു​മാ​ണ് ​സ്ഥ​ലം​ ​മാ​റ്റി​യ​ത്.​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​പൊ​തു​മ​രാ​മ​ത്ത് ​വി​ജി​ല​ൻ​സ് ​വി​ഭാ​ഗ​ത്തെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.