
കോട്ടയം.ചുറ്റുപാടുമുള്ള പക്ഷികളെ അവയുടെ ആവാസ വ്യവസ്ഥയിൽ നിരീക്ഷിച്ച് മനസ്സിലാക്കാൻ കോട്ടയം നേച്ചർ സൊസൈറ്റി വിദ്യാർത്ഥികൾക്കായി ദേ പക്ഷി എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ നാളെ രാവിലെ ആറുമണിക്ക് പരിപാടിക്ക് തുടക്കം കുറിക്കും. പക്ഷി നിരീക്ഷകൻ പ്രദീപ് അയ്മനം പക്ഷികളെ പരിചയപ്പെടുത്തും. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, കെ.എസ് ബിനു, ഇന്ദുലേഖ എം,സി ആർ. പ്രദീപ്കുമാർ, ബിന്ദു ജി. നായർ, മിനി ജി. നായർ, പി.പി. സുരേഷ്, കെ. ബിനു, ഗോപകുമാർ കങ്ങഴ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.