
ആർപ്പൂക്കര. ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 നവംബർ 12നും 13നും ആർപ്പൂക്കര ഗവൺമെന്റ് എം.സി.വി.എച്ച്.എസ് സ്കൂളിൽ രാവിലെ 9.30 മുതൽ നടക്കും. ഗ്രാമ പഞ്ചായത്തിലുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് കലാ - കായിക മത്സരങ്ങളിൽ പങ്കെടുക്കാം. പങ്കെടുക്കേണ്ടവർ 10ന് 4 ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിളംബര ഘോഷയാത്ര 11 ന് ഉച്ചക്ക് 2. 30 ന് പനമ്പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഗവൺമെന്റ് എം.സി.വി.എച്ച്. എസ് സ്കൂളിൽ എത്തിച്ചേരുമെന്ന് പ്രസിഡന്റ് അഞ്ജു മനോജ് അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി വാർഡ് മെമ്പർമാരുമായി ബന്ധപ്പെടുക. ഫോൺ: 97 44 19 76 03, 95 62 96 57 13.