കോട്ടയം: പത്തു ദിവസം നീളുന്ന ദർശന അഖിലകേരള പ്രൊഫഷണൽ നാടക മത്സരത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5.30ന് തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. സിനിമാതാരം കോട്ടയം രമേശ് മുഖ്യാതിഥിയാകും. ദർശന ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ, അഡ്വ.വി.ബി ബിനു, ജോഷി മാത്യൂ, ആർട്ടിസ്റ്റ് സുജാതൻ, പി.ആർ.ഹരിലൽ, തേക്കിൻകാട് ജോസഫ്, കോട്ടയം പത്മൻ, ആർട്ടിസ്റ്റ് അശോകൻ എന്നിവർ പ്രസംഗിക്കും. 6.15ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസിന്റെ "റാന്തൽ" അവതരിപ്പിക്കും .സാംസ്കാരിക വിനിമയ പരിപാടിയിൽ നാളെ വൈകിട്ട് കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ മലയാള നാടകഗാനങ്ങളെക്കുറിച്ച് പ്രഭാഷണം. നടത്തും. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ "ചന്ദ്രികയ്ക്കുമുണ്ടൊരു കഥ' നാടകം അവതരിപ്പിക്കും.