
കോട്ടയം: എഴുത്തുകാരനും നാടക പ്രവർത്തകനും മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജുമായിരുന്ന കെ.പത്മനാഭൻ നായർ (പത്മൻ) അനുസ്മരണം ' സ്മൃതി പത്മം' 7 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസ് ക്ലബ് ഹാളിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി. മുഖ്യ പ്രഭാഷണം നടത്തും. മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും. ജി. ശ്രീകുമാർ സ്വാഗതവും ജയകൃഷ്ണൻ നായർ നന്ദിയും പറയും. പത്മൻ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.