
കുറവിലങ്ങാട്. കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളയും ഐടി മേളയും ഇന്നും നാളെയുമായി കുറവിലങ്ങാട്ട് നടക്കും. റവന്യൂ ജില്ലയിലെ 13 സബ് ജില്ലകളിൽ നിന്ന് നാലായിരത്തോളം കുട്ടികൾ പങ്കെടുക്കും. ഇന്ന് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ, ബോയ്‌സ് ഹൈസ്‌കൂൾ, സെന്റ് മേരീസ് ഗേൾസ് എൽപി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയ മേളയും സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ ഗണിത ശാസ്ത്ര മേളയും ഐടി മേളയും നടക്കും. നാളെ സെന്റ് മേരീസ് ഹയർ സെക്കൻഡറി, ബോയ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ശാസ്ത്ര മേളയും സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ സാമൂഹ്യ ശാസ്ത്ര മേളയും നടക്കും.