തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോ​ഗം 221-ാം നമ്പർ അടിയം ശാഖയുടെയും പോഷകസംഘടനകളുടെയും തൊടുപുഴ ഫാത്തിമ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് 6 ന് രാവിലെ 9 മുതൽ 1 വരെ അടിയം എസ്.എൻ.ഡി.പി വനിതാസംഘം പ്രാർത്ഥനാലയത്തിൽ നടക്കും. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡ​ന്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡ​ന്റ് വി.കെ രഘുവരൻ വഞ്ചിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. അജീഷ് കാലായിൽ, ജിനൻ ചരുവിൽ, സുമ ചന്ദ്രൻ, സലിജ അനിൽകുമാർ, യദുകൃഷ്ണൻ കൂരപ്പള്ളിൽ, അയന ചന്ദ്രൻ, അക്ഷര കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുക്കും. കുഞ്ഞുമോൻ കൊച്ചുപുരയ്ക്കൽ സ്വാ​ഗതവും ശാഖാ സെക്രട്ടറി വി.എം. വിജയൻ നന്ദിയും അറിയിക്കും. ഡോ. ഫിറോസ്ഖാൻ ക്യാമ്പ് നയിക്കും. ബുക്കിം​ഗിന് : 9447150380, 9447149998.