വൈക്കം : ഇന്ത്യൻ സ്വാതന്ത്റ്യ സമരവുമായി പുലബന്ധമില്ലാത്ത ഒരേയൊരു പ്രസ്ഥാനം, സ്വാതന്ത്റ്യസമര പോരാട്ടത്തിൽ ഒരുതുള്ളി വിയർപ്പൊഴുക്കാതെ 22 വർഷക്കാലം ബ്രിട്ടീഷ് ഇൻഡ്യയിൽ പ്രവർത്തിച്ച ആർ.എസ്.എസ് ആണെന്ന് മന്ത്റി പി.പ്രസാദ് പറഞ്ഞു. സി.പി.ഐ വൈക്കം മണ്ഡലത്തിലെ പാർട്ടി അംഗങ്ങളിൽ നിന്ന് സമാഹരിച്ച പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങലും രാഷ്ട്രീയ റിപ്പോർട്ടിംഗും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ മണ്ഡലം അസി. സെക്രട്ടറി പി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുശീലൻ, ലീനമ്മ ഉദയകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ ടി.എൻ രമേശൻ, പി സുഗതൻ, കെ.അജിത്ത്, എ.സി ജോസഫ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.അനിൽ ബിശ്വാസ്, പി.എസ് പുഷ്‌കരൻ, ഡി.രഞ്ജിത് കുമാർ എന്നിവർ പ്രസംഗിച്ചു.