
വൈക്കം. ഓൾ ഇൻഡ്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 19ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി ഫെഡറൽ ബാങ്ക് ശാഖയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ രമേശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി ജോസഫ്, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഡി.രഞ്ജിത് കുമാർ, എ.കെ.ബി.ഇ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.രാജേഷ്, ടൗൺ കമ്മിറ്റി സെക്രട്ടറി എസ്.പ്രമോദ്, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ റീജിയണൽ സെക്രട്ടറി രാജേഷ് പി.കുമാർ, മഞ്ജു, ജ്യോതി എന്നിവർ പ്രസംഗിച്ചു.