ആർപ്പൂക്കര : എസ്.എൻ.ഡി.പി യോ​ഗം 35-ാം നമ്പർ ആർപ്പൂക്കര ശാഖയിൽ പ്രവർത്തിക്കുന്ന ​ഗുരുകൃപ കുടുംബയോഗത്തിന്റെ സംയുക്ത വാർഷിക പൊതുയോ​ഗവും ​ഗുരുശ്രീ, വയൽവാരം വനിതാ സ്വയംസഹായ സംഘത്തി​ന്റെ സംയുക്ത വാർഷിക പൊതുയോ​ഗവും കുടുംബസം​ഗമവും നാളെ രാവിലെ 9 മുതൽ ശ്രീ നാരായണ ന​ഗറിൽ (സജീവ് കെ.എൻ മുണ്ടാലിത്തറയുടെ വസതി) നടക്കും. 9 ന് പതാക ഉയർത്തൽ, ​എ.​ബി പ്രസാദ് കുമാർ ഗുരുധർമ്മ പ്രഭാഷണം നടത്തും. 11.30 ന് പൊതുസമ്മേളനം ശാഖാ സെക്രട്ടറി എം.വി കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും. പ്രസിഡ​ന്റ് കെ.പി സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ പി.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സംഘടനാ തിരഞ്ഞെടുപ്പും വിദ്യാഭ്യാസ അവാർ‍ഡ് വിതരണവും. ബിന്ദു ഷിബു, ലീലാമണി പത്മാസനൻ, രചനി ശരുൺ, സി.കെ രവീന്ദ്രൻ, വി.വി സാബു, സജീവ് കെ.എൻ, ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. എൻ.സി ശശി സ്വാ​ഗതവും അജിതാ കുമാർ നന്ദിയും പറയും.